The Index
Focal Point
തുടർഭരണത്തിന്റെ ഗുണവും ദോഷവും വിലയിരുത്തി നാലു മാസത്തിനിടെ രണ്ടാം തവണയും ചൂണ്ടുവിരലുകളിൽ ജനാധിപത്യത്തിൻ്റെ മഷി പരന്നു. 'തരംഗ'സാധ്യതകൾ മുതൽ മുഖ്യമന്ത്രിപദം വരെ പലതും രാഷ്‌ട്രീയ-പൊതുമണ്ഡലത്തിൽ സജീവചർച്ചയായപ്പോഴും മുങ്ങിപ്പോയ പലതുമുണ്ട്. അതിൽ മുൻനിരയിൽ വരും ഉന്നതവിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധികൾ. സാക്ഷരതാ മികവിനെക്കുറിച്ചുള്ള പതിവ് അവകാശവാദങ്ങൾക്കപ്പുറം, ഉന്നതവിദ്യാഭ്യാസമേഖല അർഹിക്കുന്ന ഗൗരവത്തോടെ രാഷ്ട്രീയഭൂപടത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. കേന്ദ്രസർക്കാരിന്റെ അവഗണനയും സംസ്ഥാനരാഷ്ട്രീയത്തിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പരിഗണനയും ഈ മേഖലയെ തളർത്തിക്കൊണ്ടിരിക്കുന്നു. വൈവിധ്യമാർന്ന പഠനസാധ്യതകളും ഗവേഷണസാധ്യതകളുമുള്ള ഉന്നതവിദ്യാഭ്യാസത്തിന് ഭരണതലത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവിയാണ് അപകടത്തിലാകുന്നത്.
പുതിയ വിദ്യാഭ്യാസനയത്തിന് (NEP) ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് 2026-ലേത്. സിലബസുകൾ മാറുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ വിദ്യാർഥികൾ ദുരിതത്തിലാണ്. ഇൻ്റേൺഷിപ്പുകൾക്ക് വിദ്യാർഥികളിൽ നിന്ന് പണമീടാക്കുന്ന അവസ്ഥ നിലനിൽക്കുമ്പോൾ തന്നെ, അക്കൗണ്ടുകളിലെത്തേണ്ട സ്കോളർഷിപ്പുകൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഇൻ്റേൺഷിപ്പുകൾക്കിടയിൽ പരീക്ഷകൾ നടത്തി 'കടമ തീർക്കുന്ന' രീതി പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. തിയറികൾക്കപ്പുറം പ്രായോഗികവും നവീനവുമായ മാറ്റങ്ങൾക്കായി ഈ മേഖല കാതോർക്കുകയാണ്.
ജാതിവിവേചനം കലാലയങ്ങളിൽ നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് അഞ്ചരക്കണ്ടി പോലുള്ള സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. വർണ്ണ-വർഗ്ഗവിവേചനത്തിന്റെ വിഷം കലാലയ അന്തരീക്ഷത്തിൽ നിന്ന് തുടച്ചുനീക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ മറ്റൊരു സാമൂഹിക മാറ്റവും പ്രസക്തമല്ല. ജാതിവേരുകളിൽ വളർന്ന ഒരു സമൂഹവൃക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ തന്നെ, ക്ലാസ്മുറികളിലെ ഓരോ ബെഞ്ചിലും ആരിരിക്കണം എന്നത് സാമൂഹികനീതിയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം കൂടുതൽ ജനാധിപത്യപരമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാമൂഹികനീതി ഉറപ്പാക്കാൻ ജനസംഖ്യാനുപാതത്തിനനുസരിച്ചുള്ള സംവരണ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടണം. സിലബസ് കേന്ദ്രീകൃതമായ പഠനത്തിൽ നിന്ന് മാറി ശാസ്ത്രീയവും നവീനവുമായ പരിഹാരങ്ങൾ ഉപരിപഠനമേഖലയിൽ നടപ്പിലാക്കണം. കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം, വരുംതലമുറയുടെ ഭാവി നിശ്ചയിക്കുന്ന ഉന്നതവിദ്യാഭ്യാസമേഖലയെ ഗൗരവതരമായ രാഷ്ട്രീയസംവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഇനിയും വൈകിക്കൂടാ.
പരിഷ്കാരങ്ങൾ അർഹിക്കുന്നുണ്ട് ഉന്നതവിദ്യാഭ്യാസമേഖല
ഇന്ത്യയുടെയും കേരളത്തിന്റെയും വിദ്യാഭ്യാസഘടന, ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾ, പുതിയ നയങ്ങൾ, തൊഴിൽസാധ്യത, ബ്രെയിൻ ഡ്രെയിൻ തുടങ്ങിയ വിഷയങ്ങളുടെ വിശകലനം.
Read Essay arrow_forward
Zoom In

വിജ്ഞാന സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ ബജറ്റും; ഉന്നതവിദ്യാഭ്യാസ നിക്ഷേപത്തിലെ വൈരുദ്ധ്യങ്ങൾ
ഇന്ത്യൻ ബജറ്റിലെ ഉന്നതവിദ്യാഭ്യാസ നിക്ഷേപത്തിന്റെ സാമ്പത്തിക, സാമൂഹിക, ആഗോളപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വിശകലനം.
മുഹമ്മദ് ഫവാസ് കെ
ഉന്നതവിദ്യാഭ്യാസം: കേരളത്തിന്റെ വർത്തമാനം, ഭാവി
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ വെല്ലുവിളികൾ, ഘടനാപരമായ പരിഷ്കാരങ്ങൾ, ഭാവി സാധ്യതകൾ എന്നിവയുടെ വിശകലനം.
മുഹമ്മദ് സൽസബീൽ
സിലബസ് എന്ന ബസ്
പരീക്ഷ, ഗ്രേഡ്, കരിയർ എന്നിവയ്ക്കപ്പുറം വിദ്യാഭ്യാസത്തിന്റെ യഥാർഥ അർഥം എന്താണെന്ന് ചോദ്യം ചെയ്യുന്ന ചിന്തോദ്ദീപക ലേഖനം.
അംജദ് ഖാൻ കക്കോവ്Prime Angle
Opinion & Debateആത്മാവ് നഷ്ടപ്പെടുന്ന സർവകലാശാലകൾ

സജീവമായ ബൗദ്ധികസംവാദങ്ങളുടെയും ആശയസംഘട്ടനങ്ങളുടെയും വേദിയാകേണ്ട ഇടങ്ങളാണ് സർവകലാശാലകൾ. പുതിയ സത്യങ്ങൾ കണ്ടെത്താനും അറിവിന്റെ അതിരുകൾ വികസിപ്പിക്കാനും സാധിക്കുന്ന ഒരിടം. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ ഇന്നത്തെ അവസ്ഥ തികച്ചും വിരോധാഭാസമാണ്. അറിവ് ഉൽപ്പാദിപ്പിക്കേണ്ട ഈ കേന്ദ്രങ്ങൾ പലപ്പോഴും വെറും ഫയലുകൾ നീക്കുന്ന കാര്യാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ചട്ടങ്ങളും നിബന്ധനകളും ഒപ്പുകളും നിറഞ്ഞ നൂലാമാലകൾക്കുള്ളിൽ സർവകലാശാലകളുടെ അക്കാദമിക് സത്ത നഷ്ടമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.
സർവകലാശാല എന്നത് കേവലം ഒരു ഓഫീസ് സംവിധാനമല്ല; മറിച്ച് അധ്യാപകരും വിദ്യാർഥികളും ഗവേഷകരും ഒത്തുചേരുന്ന ഒരു ബൗദ്ധികസമൂഹമാണ്. ക്ലാസ്മുറികളിലും ലൈബ്രറികളിലും നടക്കുന്ന ഓരോ സംഭാഷണവുമാണ് പുതിയ ചിന്തകൾക്ക് വിത്തുപാകുന്നത്. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ജോലികളുടെ ആധിക്യം കാരണം ഇത്തരം സംഭാഷണങ്ങൾ അന്യമാകുമ്പോൾ സർവകലാശാലയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
ഭരണപരമായ കാര്യങ്ങൾ ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് അത്യാവശ്യമാണെന്നതിൽ തർക്കമില്ല. എന്നാൽ സർവകലാശാലയുടെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാത്രമായി ചുരുങ്ങുന്നതാണ് പ്രശ്നം. അധ്യാപകർ തങ്ങളുടെ വിലപ്പെട്ട സമയവും സർഗാത്മകതയും ഫയലുകൾക്കായി മാറ്റിവെക്കേണ്ടി വരുമ്പോൾ അത് ഒരു തലമുറയ്ക്ക് ലഭിക്കേണ്ട ജ്ഞാനത്തിന്റെ നഷ്ടമായി മാറുന്നു.
വിദ്യാർഥികളെ പഠിപ്പിക്കുക, ഗവേഷണങ്ങൾക്ക് വഴികാട്ടുക തുടങ്ങിയ അധ്യാപകന്റെ പ്രാഥമികധർമങ്ങൾ നിർവ്വഹിക്കാൻ പോലും സമയമില്ലാതെ ഓഫീസുകൾ കയറിയിറങ്ങുന്ന കാഴ്ച പതിവാണ്. ശമ്പളം കൃത്യമായി ലഭിക്കാനും, ഗവേഷണാനുമതികൾക്കുമായി അവർക്ക് ഫയലുകളെ പിന്തുടരേണ്ടി വരുന്നു. ഇത് അക്കാദമിക് അന്തരീക്ഷത്തെ വിരസമാക്കുന്നു. ഭരണപരമായ വീഴ്ചകൾ പലപ്പോഴും വ്യക്തികളുടെ കരിയറിനെത്തന്നെ ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, സി ബി ഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും സർവകലാശാലയിൽ നിന്ന് യഥാസമയം സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ട താൽകാലിക അധ്യാപകന്റെ അനുഭവം ഈ സംവിധാനത്തിലെ ജീർണതയുടെ തെളിവാണ്. സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രോജക്റ്റുകൾ തുടങ്ങുന്നതിനും നേരിടേണ്ടിവരുന്ന നൂലാമാലകൾ അക്കാദമിക് വളർച്ചയ്ക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
വർത്തമാനകാലത്ത് സർവകലാശാലകളെ വിലയിരുത്താൻ റാങ്കിംഗുകളും വിവിധ പാരാമീറ്ററുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയ്ക്കപ്പുറം, സ്വതന്ത്രചിന്തയും വിമർശനാത്മകമായ സമീപനവുമാണ് ഒരു സർവകലാശാലയുടെ യഥാർഥ അളവുകോൽ. ജാക്വിസ് ദെറീദ (Jacques Derrida) നിരീക്ഷിച്ചതുപോലെ, സർവകലാശാലകൾ അധികാരങ്ങളെ ചോദ്യം ചെയ്യാനും അനീതിക്കെതിരെ ശബ്ദിക്കാനും കഴിയുന്ന സ്വതന്ത്ര ഇടങ്ങളായിരിക്കണം.
കെ-റീപ്പ് (K-REEP) പോലുള്ള നൂതനപ്രക്രിയകൾ സ്വാഗതാർഹമാണെങ്കിലും, അവയുമായി ബന്ധപ്പെട്ട ഭരണനിർവഹണജോലികൾ അധ്യാപകരുടെ മേൽ അമിതഭാരമായി അടിച്ചേൽപ്പിക്കപ്പെടുന്നത് അവരുടെ അക്കാദമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കേരളത്തിലെ സർവകലാശാലകൾ നേരിടുന്നത് കേവലം ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രശ്നമല്ല, മറിച്ച് ഒരു ദിശാബോധത്തിന്റെ അഭാവമാണ്. അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങൾ അക്കാദമിക് പ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഒന്നാകണം, മറിച്ച് അവയെ നിയന്ത്രിക്കാനുള്ളതാകരുത്. അത് ഭരണപരമായ ജോലികൾ ലളിതമാക്കുകയും പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയും വേണം. അക്കാദമിക് ജോലികളും ഭരണപരമായ ജോലികളും തമ്മിൽ കൃത്യമായ വിഭജനം ആവശ്യമാണ്. അധ്യാപകരുടെ അക്കാദമിക് സമയം സംരക്ഷിക്കപ്പെടണം. ഫയലുകളേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു മനോഭാവമാറ്റം ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാകണം.
ഒരു സർവകലാശാലയുടെ വളർച്ച അതിന്റെ ഭൗതികസാഹചര്യങ്ങളിലല്ല, മറിച്ച് അവിടെ ഉയരുന്ന ചോദ്യങ്ങളിലാണ്. ഫയലുകളുടെ ശബ്ദം അക്കാദമിക് സംവാദങ്ങളെക്കാൾ ഉച്ചത്തിലാകുമ്പോൾ ആ സ്ഥാപനം നിർജ്ജീവമാകുന്നു. ഭരണപരമായ തടസ്സങ്ങളെ മറികടന്ന് ചിന്തകളുടെയും സംവാദങ്ങളുടെയും ലോകത്തേക്ക് സർവകലാശാലകൾ തിരിച്ചുനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Ink In Focus

ചോരപ്പെണ്ണുങ്ങൾ
തെളിച്ചം ചൂട് പിടിക്കുന്നതിന് മുമ്പ് പത്രക്കെട്ടിലെ നരച്ച ചിത്രങ്ങൾ വീട്ടുവരാന്തയിലെത്തും.
ലുഖ്മാൻ തെന്നല
ഓർമ്മച്ചെപ്പിനുള്ളിൽ
കാലത്തിന്റെ കൈപ്പത്തിയിൽ ബാക്കിയായ ചില അടയാളങ്ങൾ പോലെ, ചക്രവാളത്തിൽ പ്രഭാകിരണങ്ങൾ തിളങ്ങി നിൽക്കുന്നു.
ദേവിക പി കെ
ന്യൂറോ-ലിങ്ക്
മനുഷ്യമനസ്സുകളിൽ നിന്ന് ഓർമ്മകളെടുത്ത് മാറ്റുന്ന പരീക്ഷണങ്ങളും അതിന്റെ അനന്തരഫലങ്ങളും.
ഹനാൻ പൂങ്ങോട്
വീട്ടുരാജ്യം
വീടൊരു കൊച്ചു രാജ്യമാണ്. നേരം തെറ്റാതെ ഉറങ്ങുകയും നേരത്തെ എണീക്കലുമാണ് നിയമവ്യവസ്ഥ.
ശാമിൽ ചുള്ളിപ്പാറNext Frame
Career & Opportunitiesschoolസ്കോളർഷിപ്പുകൾ
ONGC സ്കോളർഷിപ്പ് (ONGC Scholarship 2025-26)
എൻജിനീയറിങ്, എം.ബി.ബി.എസ് (MBBS), എം.ബി.എ (MBA) എന്നിവയുടെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്.
യോഗ്യത: പ്ലസ് ടുവിന് 60% മാർക്ക്. വാർഷിക വരുമാനം ₹2 ലക്ഷത്തിൽ താഴെയായിരിക്കണം.
ആനുകൂല്യം: പ്രതിവർഷം ₹48,000
അവസാന തീയതി: 2026 മെയ് 15
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (NSP - CSSS)
കേന്ദ്ര സർക്കാർ നൽകുന്ന മെറിറ്റ് സ്കോളർഷിപ്പ്.
യോഗ്യത: പ്ലസ് ടു പരീക്ഷയിൽ മികച്ച പേഴ്സന്റൈൽ ഉള്ള ആദ്യ വർഷ ഡിഗ്രി വിദ്യാർത്ഥികൾ.
ആനുകൂല്യം: ബിരുദ പഠനത്തിന് വർഷം ₹12,000
അവസാന തീയതി: ജൂൺ/ജൂലൈ മാസങ്ങളിൽ വിജ്ഞാപനം വരും
handshakeഫെല്ലോഷിപ്പുകൾ
AIF ബന്യൻ ഇംപാക്ട് ഫെല്ലോഷിപ്പ് (America India Fellow)
മുമ്പ് 'ക്ലിന്റൺ ഫെല്ലോഷിപ്പ്' എന്നറിയപ്പെട്ടിരുന്ന ഇത് ഇന്ത്യയിലെ സാമൂഹിക മാറ്റങ്ങൾക്കായി പ്രവർത്തിക്കാൻ അവസരം നൽകുന്നു. 10 മാസം ഇന്ത്യയിലെ പ്രമുഖ എൻ.ജി.ഒകളുമായി ചേർന്ന് പ്രോജക്റ്റുകൾ ചെയ്യാം.
യോഗ്യത: 21-35 വയസ്സുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഇന്ത്യൻ/അമേരിക്കൻ പൗരന്മാർ.
ആനുകൂല്യം: പൂർണ്ണമായും സൗജന്യം (യാത്ര, ഇൻഷുറൻസ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും).
അവസാന തീയതി: അറിയിച്ചിട്ടില്ല
ഗാന്ധി ഫെല്ലോഷിപ്പ് (Gandhi Fellowship)
വിദ്യാഭ്യാസ പരിഷ്കരണത്തിനും സാമൂഹിക മാറ്റത്തിനുമായി പ്രവർത്തിക്കുന്ന 2 വർഷത്തെ റെസിഡൻഷ്യൽ പ്രോഗ്രാം.
യോഗ്യത: ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കോ ഗ്രാജുവേറ്റ്സിനോ അപേക്ഷിക്കാം.
ആനുകൂല്യം: ₹14,000 - ₹20,000 സ്റ്റൈപ്പന്റ്, ട്രെയിനിംഗ് & മെന്റർഷിപ്പ്.
അവസാന തീയതി: അറിയിച്ചിട്ടില്ല
psychologyസ്കിൽ ബിൽഡർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലിറ്ററസി (AI Literacy & Prompt Engineering)
ഇന്ന് എല്ലാ തൊഴിൽ മേഖലകളിലും AI കടന്നുവരികയാണ്. AI ടൂളുകൾ ഉപയോഗിച്ച് ജോലി വേഗത്തിലും കൃത്യമായും ചെയ്യാൻ പഠിക്കുന്നത് നിങ്ങളുടെ കരിയർ ഗ്രോത്തിന് വളരെ പ്രധാനമാണ്.
- ChatGPT, Claude അല്ലെങ്കിൽ Gemini പോലുള്ള ടൂളുകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് പഠിക്കുക.
- മികച്ച ചോദ്യങ്ങൾ (Prompts) ചോദിക്കാൻ ശീലിക്കുക. ഇതിനെയാണ് പ്രോംപ്റ്റ് എൻജിനീയറിങ് എന്ന് വിളിക്കുന്നത്.
- ലഭ്യമായ സൗജന്യ കോഴ്സുകൾ ചെയ്ത് ഒരു സർട്ടിഫിക്കറ്റ് സ്വന്തമാക്കുക.
- linkGoogle AI Essentials (Coursera/Google Cloud)
- linkElements of AI (സൗജന്യ ഓൺലൈൻ കോഴ്സ്)
workകരിയർ സ്പോട്ട്ലൈറ്റ്
സസ്റ്റൈനബിലിറ്റി സ്പെഷ്യലിസ്റ്റ് (Sustainability / ESG Analyst)
കമ്പനികൾ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് ഉപദേശിക്കുകയാണ് ഇവരുടെ ജോലി. കാർബൺ എമിഷൻ കുറയ്ക്കുക, സാമൂഹിക ഉത്തരവാദിത്തം (CSR) മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഐടി കമ്പനികൾ (MNCs), ബിഗ് 4 കൺസൾട്ടൻസി സ്ഥാപനങ്ങൾ (EY, KPMG), പരിസ്ഥിതി സംഘടനകൾ (NGOs).
ഡാറ്റ അനാലിസിസ്, പാരിസ്ഥിതിക നിയമങ്ങളെക്കുറിച്ചുള്ള അറിവ്, റിപ്പോർട്ട് റൈറ്റിംഗ്.
സോഷ്യൽ വർക്ക്, എഞ്ചിനീയറിംഗ്, MBA, പരിസ്ഥിതി ശാസ്ത്രം (Environmental Science) എന്നിവയിൽ ബിരുദം നേടുക. തുടർന്ന് ESG (Environmental, Social, and Governance) സർട്ടിഫിക്കേഷൻ നേടുന്നത് ജോലി ഉറപ്പാക്കാൻ സഹായിക്കും.

